Thiruvambady

പുല്ലൂരാംപാറയിൽ റോഡരികിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും 10000 രൂപ പിഴയിടാക്കി

തിരുവമ്പാടി: പുല്ലൂരാംപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ എതിർവശത്തെ റോഡരികിൽ വീട്ടിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും തെർമോകോൾ ഷീറ്റുകളും വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയ അഗസ്ത്യൻമുഴി സ്വദേശിയിൽ നിന്നും അധികൃതർ 10000 രൂപ പിഴ ഈടാക്കി.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് ടീമാണ് പിഴ ഈടാക്കിയത്.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് മുസ്തഫഖാൻ, ശരണ്യ ചന്ദ്രൻ, അയന എസ്.എം എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button