Karassery

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി സംഘടിപ്പിക്കും

കാരശ്ശേരി: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി നവംബർ 5ന് നടത്താൻ തീരുമാനിച്ചു. രാവിലെ 9 മണിക്ക് മുക്കം കടവ് പാലത്തിൽ നിന്ന് ആരംഭിച്ച് മുക്കം വഴി നോർത്ത് കാരശ്ശേരിയിൽ റാലി സമാപിക്കും. റാലിയുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്തദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, മത സാമുദായിക പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ, ആ ശവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ്, എസ്.പി.സി വിദ്യാർത്ഥികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button