Thiruvambady
ബൊക്കാഷി ബക്കറ്റ് വിതരണവും പഠന ക്ലാസും നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് തമ്പലമണ്ണ അംഗനവാടിയിൽ വെച്ച് ഇന്നലെ രണ്ട് മണിക്ക് ബൊക്കാഷി ബക്കറ്റ് വിതരണവും പഠന ക്ലാസും നടന്നു.
ബൊക്കാഷി ബക്കറ്റ് വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ നിർവഹിച്ചു. ജോസ് ചേർക്കാപ്പുഴ, മനോജ് മുകളേൽ, ശ്രീധരൻ പേണ്ടാനത്ത്, ദേവരാജൻ മുകളേൽ, സജീവ് പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.







