Karassery
വെള്ളരിക്കൃഷിയിൽ നൂറുമേനി വിളവെടുത്ത് കുട്ടിക്കർഷകൻ

കാരശ്ശേരി : വെള്ളരിക്കൃഷിയിൽ നൂറുമേനി കൊയ്ത് കുട്ടിക്കർഷകൻ അഭിനവ്. കാരശ്ശേരി പഞ്ചായത്തിലെ കഴിഞ്ഞവർഷത്തെ കുട്ടിക്കർഷക അവാർഡ് ജേതാവാണ് കാരമൂല പൊട്ടിയിൽ രാജേഷ്-സുനന്ദ ദമ്പതിമാരുടെ മകൻ അഭിനവ്. കൂടരഞ്ഞി സെയ്ൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്.
കാരമൂല കൽപ്പൂര് വയലിലെ അഭിനവിന്റെ വെള്ളരിക്കൃഷിയുടെ വിളവെടുപ്പ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രാജിത മൂത്തേടത്ത്, കൃഷി ഓഫീസർ രേണുക, മനോജ് മൂത്തേടത്ത്, അബ്ദുറഹിമാൻ പള്ളിക്കലാത്ത്, രാജേഷ് പൊട്ടിയിൽ, ബാബു അമ്പലക്കണ്ടി, മോഹനൻ മൂത്തേടത്ത് എന്നിവർ പങ്കെടുത്തു.







