മാലാങ്കുന്ന് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കാരശ്ശേരി : മാലാങ്കുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടിൽപ്പെടുത്തി 27,64400 രൂപ കെട്ടിടം നിർമാണത്തിന് അനുവദിച്ചിരുന്നു. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, കെ.പി .ഷാജി, കുഞ്ഞാലി മമ്പാട്ട്, കെ. ശിവദാസൻ, ജില്ലാ വനിത -ശിശു വികസനഓഫീസർ സബീന ബീഗം, ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി. അനിത, ശിശുവികസന പ്രോജക്റ്റ് ഓഫീസർ വി. ടി. ഷീജ, ഐ.സി.ഡി. എസ്. സൂപ്പർവൈസർമാരായ പി. കെ. ലിസ, ബിനി പി. വർഗീസ്, ചന്ദ്രബോസ്, എം.കെ. നിഷി തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക നിർമല, ഹെൽപ്പർ ദേവകി എന്നിവർക്ക് യാത്രയയപ്പും നൽകി.