Kodanchery
ചെമ്പുകടവ് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ചെമ്പുകടവ് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സജി നിരവത്ത്, ജോസ് പെരുമ്പള്ളി, സിസിലി കോട്ടുപ്പള്ളി,ബേബി കോട്ടുപ്പള്ളി, ജോസ് കൊടുകപ്പള്ളി, ബാലകൃഷ്ണൻ തീകുന്നേൽ എന്നിവർ സന്നിഹിതരായി.







