Karassery

യു.ഡി.എഫ്. മഹിളാ ന്യായ് കൺവെൻഷൻ നടത്തി

കാരശ്ശേരി : ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി ഇന്ത്യയുടെ ഐക്യവും മതേതരത്വവും തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ തകർത്തെറിയാൻ വനിതകൾ കർമരംഗത്തിറങ്ങണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ എം.പി. പറഞ്ഞു. തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ്. മഹിളാ ന്യായ് കൺവെൻഷൻ നോർത്ത് കാരശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡൻറ് ബിന്ദു ജോൺസൺ അധ്യക്ഷയായി.

വനിതാലീഗ് ജില്ലാ വൈസ് പ്രസിഡൻറ് റുഖിയ മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, മില്ലി മോഹൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഗൗരി പുതിയോത്ത്, സുനിതാ രാജൻ, വനജ, അംബിക മംഗലത്ത്, ഫാത്തിമ, അന്നക്കുട്ടി ദേവസ്യ, സി.ജെ. ആൻറണി, എം. സിറാജുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button