Thiruvambady

പകർച്ചവ്യാധി പ്രതിരോധം: തിരുവമ്പാടിയിൽ പാനീയ വിൽപ്പനശാലകളിൽ പരിശോധന

തിരുവമ്പാടി : പകർച്ചവ്യാധി പ്രതിരോധനടപടികളുടെ ഭാഗമായി തിരുവമ്പാടിയിൽ പാനീയ വിൽപ്പനശാലകളിൽ ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി. വേനൽ കടുത്തതിനാൽ ജലജന്യരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. കൂൾബാറുകൾ, റോഡരികിലെ കരിമ്പുജ്യൂസ് ബൂത്തുകൾ, ഉപ്പിലിട്ട പഴവർഗങ്ങൾ വിൽപ്പന നടത്തുന്ന കടകൾ എന്നിവിടങ്ങളിലാണ് രാത്രിയിലും പകലുമായി പരിശോധന നടത്തിയത്.

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും കുടിവെള്ളം പരിശോധിക്കാതെയും കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകൾ വൃത്തിയാക്കാതെയും സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരേ പഞ്ചായത്തീരാജ് ആക്ട്, കേരള പൊതുജനാരോഗ്യ നിയമം എന്നിവപ്രകാരം കർശനനിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയയും അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ഷാജു, കെ.ബി. ശ്രീജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്. അയന എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button