Kodiyathur
ഗോതമ്പ് റോഡിലെ ക്രഷറിന്റെ പരിസരത്തെ പറമ്പിൽ തീപിടിച്ചു

കൊടിയത്തൂർ : പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോതമ്പ് റോഡിലെ ക്രഷറിന്റെ പരിസരത്തെ പറമ്പിൽ തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഏകദേശം പത്തേക്കർ സ്ഥലത്തെ അടിക്കാടും മരങ്ങളും കത്തിനശിച്ചു.
മുക്കത്തുനിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ കെ. രജീഷ്, കെ. മുഹമ്മദ് ഷനീബ്, കെ.പി. അജീഷ്,കെ.ടി. സാലിഹ്, പി. രാജേന്ദ്രൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.







