ലഹരി സംഘത്തിന്റെ ആക്രമണം: പ്രതികൾ റിമാൻഡിൽ

മുക്കം : കെ.എം.സി.ടി. മെഡിക്കൽ കോളേജ് ഡ്രൈവർ ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്തഫയെ ചൊവ്വാഴ്ച രാത്രി മണാശ്ശേരിയിലെ ഹോട്ടലിൽ വെച്ച് മർദിച്ച സംഭവത്തിൽ അറസ്റ്റിലായ ആറു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കാഞ്ഞിരത്തിങ്ങൽ കുന്നുമ്മൽ വി.കെ. ദിലീഷ് (39), മണാശ്ശേരി വാഴക്കാട്ടുപുറായിൽ ഷിബു (47), മണാശ്ശേരി പുതിയ തൊടികയിൽ പ്രജീഷ് (34), സഹോദരൻ സജീഷ് കുമാർ (36), മണാശ്ശേരി വാപ്പാട്ട് പ്രവീൺ (32), മണാശ്ശേരി കീഴ്താന്നിക്കാട്ട് രാകേഷ് (40) എന്നിവരെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമത്തിനിടെ മുസ്തഫയുടെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. പ്രതികളിൽ ചിലരുടെപേരിൽ പിടിച്ചുപറി, മോഷണം ഉൾപ്പെടെയുള്ള കേസുകളുള്ളതായി മുക്കം എസ്.ഐ. കെ. ശ്രീജേഷ് പറഞ്ഞു.
മുക്കം ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ.മാരായ കെ. ശ്രീജേഷ്, ഷിബിൽ ജോസഫ്, എസ്.സി.പി.ഒ. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജബീർ, അഭിലാഷ്, രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ ഡ്രൈവറെ മർദിച്ച കേസിൽ അറസ്റ്റിലായ രാകേഷ്, പ്രവീൺ, ഷിബു, പ്രജീഷ് കുമാർ, ദിലീഷ്, സജീഷ് കുമാർ






