Mukkam
അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

മുക്കം : ഹയർസെക്കൻഡറി സ്കൂളിൽ ‘ഒപ്പം ഒപ്പത്തിനൊപ്പം’ അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കോലഞ്ചേരി അധ്യാപക ക്ലബ്ബ് കോ-ഓർഡിനേറ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ കെ.എം. നൗഫൽ, ക്ലബ്ബ് സെക്രട്ടറി ടി.ടി. പൗലോസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സ്കൂൾ പ്രിൻസിപ്പൽ സി.പി. ജംഷീന അധ്യക്ഷയായി. മാനേജർ വത്സൻ മഠത്തിൽ, അഡ്മിനിസ്ട്രേറ്റർ കെ.വി. വിജയൻ, കെ. സുധിന, പ്രധാനാധ്യാപകൻ സി.എം. മനോജ് എന്നിവർ സംസാരിച്ചു.







