Mukkam
മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

മുക്കം : സ്ത്രീശാക്തീകരണപദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിൽ വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണംചെയ്തു. നഗരസഭാപരിധിയിൽ 2000 കപ്പുകളാണ് നൽകുന്നത്. ഒരു മെൻസ്ട്രുവൽ കപ്പ് അഞ്ചുമുതൽ പത്തുവർഷംവരെ ഉപയോഗിക്കാമെന്നാണ് കണക്ക്.
ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായി. വാർഡ് കൗൺസിലർമാരായ അശ്വതി സനൂജ്, പി. ജോഷില, വസന്തകുമാരി, കെ.കെ. റുബീന, എം.ടി. വേണുഗോപാലൻ, ഫാത്തിമ കൊടപ്പന, ഡോ. ആലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.







