Karassery

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുമായി (ബി.എം ഹോസ്പിറ്റൽ) സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നിരവധി രോഗിക്ക് വളരെ ഉപകാരമായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി 400 ലേറെ രോഗികൾക്ക് ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭിച്ചു.

ന്യൂറോളജി വിഭാഗത്തിലെ പ്രമുഖ ഡോക്ടർമാരായ കെ.എ സലാം, ഉമ്മർ കാരാടൻ, മോഹനൻ, സക്കീർ ഹുസൈൻ, ജാവേദ്, അഞ്ചു അന്ന ചെറിയാൻ, ആനന്ദ് വാരിയർ എന്നിവരടക്കം 15 ഡോക്ടർ മാരും 20 ഓളം പാരാ മെഡിക്കൽ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി. ബി.എം ആശുപത്രി എം.ഡി ഡോ: കെ.ജി അലക്സാണ്ടർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് ആവശ്യമെങ്കിൽ പൂർണ്ണമായും സൗജന്യമായോ സൗജന്യ നിരക്കിലോ ബി.എം ആശുപത്രിയിൽ തുടർ ചികിത്സകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ആശ്വാസ് ചെയർമാൻ കെ.കെ ആലി ഹസൻ അധ്യക്ഷനായി. എൻ.കെ അബ്ദുറഹിമാൻ, ആശ്വാസ് കൺവീനർ നടുക്കണ്ടി അബൂബക്കർ, സി.കെ ഉമ്മർ സുല്ലമി, കെ.വി പരീക്കുട്ടി ഹാജി, എ.പി മുരളീധേരൻ, എം.ടി സെയ്തു ഫസൽ, ജി അബ്ദുൽ അക്ബർ, എ.കെ സാദിഖ്, മുഹമ്മദ് കക്കാട്, റീന പ്രകാശ്, വി.പി ഉമ്മർ, ഗസീബ് ചാലൂളി, പി.കെ അബ്ദുൾ ഖാദർ, ടി.പി അബൂബക്കർ, എം.സി മുഹമ്മദ്, ടി.എം ജാഫർ, എൽ.കെ മുഹമ്മദ്, എം.ബി.നസീർ, അമീനാ ബാനു, ജസീല മാളിയേക്കൽ, സുഹറ കരുവോട്ട്, കെ.കെ സുഹറ, ഉസ്മാൻ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button