Kodanchery

താമരശ്ശേരി സബ്ജില്ലാ കലോത്സവം: സ്വാഗതസംഘ യോഗം നടന്നു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഒക്ടോബർ 29, 30 തീയതികളിൽ നടക്കാനിരിക്കുന്ന താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ യോഗം സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തി. കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് എച്ച്.എം. ഫോറം കൺവീനർ സാക്കീർ സാർ വിശദീകരണം നടത്തി. കൂടാതെ, കൊടുവള്ളി ബ്ലോക്ക് പ്രോജക്ട് ഓഫീസർ മെഹറലി സാർ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് സാർ, പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിയ ടീച്ചർ, സെന്റ് ജോർജ്സ് ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ്‌ഐസി എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന ചർച്ചയിൽ സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും അധ്യാപകരും പങ്കെടുത്തു. അധ്യാപകസംഘടന പ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ, ആരോഗ്യപ്രവർത്തകർ, സ്കൂൾ പിടിഎ, എം.പി.ടി.എ. അംഗങ്ങൾ, വ്യാപാരികൾ, പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ യോഗത്തിൽ സാന്നിദ്ധ്യം വഹിച്ചു.

സംഘാടനസമിതിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുകയും വിവിധ കമ്മിറ്റികൾക്ക് ചെയർമാൻമാരെയും വൈസ് ചെയർമാന്മാരെയും തെരഞ്ഞെടുക്കുകയും ചെയ്തു. യോഗത്തിന് സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ വിനോദ് സാർ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കമ്മിറ്റികളുടെ കൂടിയാലോചന മീറ്റിങ്ങുകൾ കൂടി സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button