വയോജന സംഗമം: ശ്രേയസ് പുലിക്കയം യൂണിറ്റിന്റെ ഉദാത്ത സംരംഭം

കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.
മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.
വാർദ്ധക്യത്തിന്റെ ചിന്തയിൽ നിന്നും മനസ്സിന് ആരോഗ്യം നൽകണമെന്ന സന്ദേശം തന്റെ പ്രസംഗത്തിലൂടെ അദ്ദേഹം പങ്കുവെച്ചു.
കൂടാതെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ്സ് എടുക്കുകയും ചെയ്തു.
70 ഓളം അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ 50 ഓളം അംഗങ്ങളെ ആദരിച്ചു. ശേഷം സ്നേഹ വിരുന്നോടെ പരിപാടിക്ക് സമാപനം കുറിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തുപാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി, യു.ഡി.ഒ. ലിജി സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി കുന്നുംപുറം നന്ദിയും അറിയിച്ചു. സെക്രട്ടറി ഷിൽബി രാജു, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.






