Kodanchery
വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി

കോടഞ്ചേരി:വലിയകൊല്ലി വി. അൽഫോൻസ ദൈവാലയത്തിൽ ഇടവകമദ്ധ്യസ്ഥയായ വി. അൽഫോൻസാമ്മയുടേയും പരി.കന്യകാമറിയത്തിൻ്റേയും വി. സെബസ്ത്യാനോസിൻ്റേയും തിരുനാളിന്റെ കൊടിയേറ്റ് കർമ്മം ഫാ. മാത്യു പുള്ളോലിക്കൽ നിർവഹിച്ചു.
പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മുൻ വികാരി ഫാ. മാത്യു പുള്ളോലിക്കലിനെ ആദരിച്ചു.
ഇന്ന് ശനി : വൈകിട്ട് 5 ന് ആഘോഷമായ തിരുനാൾ കുർബ്ബാന, തിരുനാൾ സന്ദേശം ഫാ. ജ്യോതിസ്സ് ചെറുശ്ശേരിൽ (അസി. വികാരി, സെന്റ് മേരീസ് ചർച്ച്, മരുതോങ്കര)
06.30 ന് ലദീഞ്ഞ്,പ്രദക്ഷിണം
08.ന് വാദ്യമേളങ്ങൾ
08 ന് ആകാശ വിസ്മയം.
09 ന് നാടകം അകത്തളം (അക്ഷര കമ്യൂണിക്കേഷൻസ്, കോഴിക്കോട്)
16 ഞായർ : രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന, വചനസന്ദേശം
ഫാ. സിബി പൊൻപാറ CMI (പ്രിൻസിപ്പാൾ, സെൻ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, കൂടത്തായ്)
12.00 ന് പ്രദക്ഷിണം.







