Kodanchery
തൊഴിൽ നികുതി വർദ്ധന ; നിവേദനം നൽകി

കോടഞ്ചേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിതകർമ്മസേനയുടെ യൂസർ ഫീ അവരുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപങ്ങളിൽ നിന്നും വാങ്ങുന്നത് നിർത്തലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന് , തിരുവമ്പാടിനിയോജക മണ്ഡലം വൈസ്പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ നിവേദനം നൽകി.
ജില്ലാ കമ്മറ്റിയംഗം റോബർട്ട് ജോസഫ് , സി. ജെ ടെന്നിസൺ, തോമസ് മൂലേപറമ്പിൽ, മനോജ് നിരവത്ത്, ബാബു ചേറ്റാനിയിൽ, കുര്യാച്ചൻ വട്ടപ്പലത്ത്, ജോർജ് പുത്തൻ പുര , ഷാജി കുടിപ്പാറ, ഫിറോസ് ഖാൻ , ജിഷോ എബ്രഹാം, തമ്പി വായ്ക്കാട്ട് പ്രസംഗിച്ചു.