Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന് ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മമുദ്ര പുരസ്കാരം ലഭിച്ചു

കോടഞ്ചേരി : സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന് താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ലഭിച്ചു.2022 മുതൽ തുടർച്ചയായി മൂന്നു തവണ ഈ അവാർഡ് കരസ്ഥമാക്കിയാണ് ഹാട്രിക് നേട്ടം കൈവരിച്ചത്.

സമൂഹ നന്മ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന ആർജ്ജവമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്ത് അവരിൽ സർവ്വോന്മുഖ വികസനം ഉറപ്പു വരുത്തുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട്സ് & ഗൈഡ്സ്. സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ വിഭാവനം ചെയ്ത പ്രതിജ്ഞ,നിയമം,തത്വങ്ങൾ,രീതികൾ എന്നിവയ്ക്കനുസൃതമായി ജീവിതവിജയത്തിനാവശ്യമായ പാഠ്യപദ്ധതികളാണ് വിദ്യാർത്ഥികളിൽ നടപ്പിൽ വരുത്തിയത്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ,കരുതലിൻ്റെ കൈയ്യൊപ്പ് എന്ന പേരിൽ നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി,റോഡ് സുരക്ഷ – ജീവൻ സുരക്ഷ – ആർത്തവ ബോധവത്ക്കരണം,ദേശീയോദ്ഗ്രഥന പരിപാടി,സ്വയംതൊഴിൽ പരിശീലനം,ശുചിത്വം – ആരോഗ്യം -ഊർജ്ജo സംരക്ഷണ പരിപാടികൾ,രക്തദാന ക്യാംപ്,ഭിന്നശേഷി സൗഹൃദ പരിപാടികൾ,വയനാട് – വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയിൽ സഹായം,മെഡിക്കൽ കോളേജിൽ സ്നേഹസ്പർശം എന്ന പേരിൽ പൊതിച്ചോർ വിതരണം,കേശദാനം,നേത്ര പരിശോധന ക്യാംപ്,ലൈബ്രറി നവീകരണം,വൃദ്ധസദന സന്ദർശനം,പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്,പരിസ്ഥിതി വാരാഘോഷ പരിപാടികൾ തുടങ്ങിയ പരിഗണിച്ചാണ് അവാർഡ്. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ,പ്രിൻസിപ്പൽ വിജോയ് തോമസ്,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,ട്രൂപ്പ് – കമ്പനി ലീഡർമാരായ ചന്ദ്രു പ്രഭു,അൻസ മോൾ മാത്യു,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,അദ്ധ്യാപക – അനദ്ധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.മികച്ച നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിനെ മാനേജ്മെൻ്റ് പിടിഎ & സ്റ്റാഫ് അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button