Koodaranji

ബ്ലാക്ക്മാനെ തപ്പി ഇറങ്ങിയ നാട്ടുകാർ പൊക്കിയത് ലോക്ഡൗൺ ലംഘിച്ചു ജില്ലാ അതിർത്തി കടന്നെത്തിയവരെ

കൂടരഞ്ഞി : ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു രാത്രിയിൽ ജില്ലാ അതിർത്തി കടന്നെത്തിയ രണ്ടു മലപ്പുറം സ്വദേശികളടങ്ങിയ നാലംഗ സംഘം തിരുവമ്പാടി പോലീസിന്റെ പിടിയിലായി. രാത്രിയുടെ മറവിൽ പ്രദേശത്ത് ഭീതി പടർത്തിയിരുന്ന ബ്ലാക്ക്മാനെ പിടിക്കാൻ ഇറങ്ങിയ നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ വാഹനം തടഞ്ഞപ്പോൾ നിർത്താതെ പോയതിനെ തുടർന്ന് മരഞ്ചാട്ടിയിൽ വച്ച് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മഞ്ചേരി സ്വദേശികളായ ആസിഫ് ഇരുവേറ്റി, ശിബിൽ പുൽപ്പറ്റ, കൂമ്പാറ സ്വദേശികളായ അബിൻ കുന്നത്, ജിൻസ് പുതിയപറംബിൽ എന്നിവരാണ് പിടിയിലായത്.

ഇത്തരത്തിൽ ബ്ലാക്ക്മാന്റെ മറവിൽ അനവധി സംഭവങ്ങൾ അരങ്ങേറുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അതിനാൽ ശക്തമായ പട്രോളിങ് തുടരുമെന്നും പൊതുജനങ്ങൾക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന തരത്തിൽ എന്ത് ശ്രദ്ധയിൽ പെട്ടാലും പോലീസിനെ അറിയിക്കാവുന്നതാണെന്നും തിരുവമ്പാടി പോലീസ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button