Karassery

റോഡിന്റെ വശം ഇടിഞ്ഞുതാണത് നികത്തി

കാരശ്ശേരി : ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിച്ച റോഡിന്റെ വശം മണ്ണിട്ട് മൂടിയത് നീളത്തിൽ ഇടിഞ്ഞുതാണത് നികത്തി അപകടാവസ്ഥ ഒഴിവാക്കി. കാരശ്ശേരി പഞ്ചായത്ത് ഓഫീസ് ജങ്‌ഷൻ – മുക്കം കടവ് പാലം റോഡിലാണ് പൈപ്പിട്ട് മൂടിയ ഭാഗം വലിയതോതിൽ നീളത്തിൽ മഴയത്ത് ഇടിഞ്ഞുതാണത്. വീതി കുറഞ്ഞ റോഡിന്റെ വശം ചേർന്ന് പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ഭീഷണിയായിരുന്നു.

പരിസരത്തെ വീട്ടുകാർക്ക് വാഹനങ്ങൾ റോഡിലേക്ക് ഇറക്കാനും മറ്റും ബുദ്ധിമുട്ടുമായിരുന്നു. റോഡരിക് ഇടിഞ്ഞുതാണ് അപകടസാധ്യതയിലായ മാതൃഭൂമി വാർത്തയെത്തുടർന്ന് റോഡ് പ്രവൃത്തി നിർവഹിക്കുന്നവർ വ്യാഴാഴ്ച മെറ്റലും മറ്റും എത്തിച്ച് കുഴികൾ നികത്തി പ്രശ്നം പരിഹരിച്ചു.

Related Articles

Leave a Reply

Back to top button