Karassery
കൈത്താങ്ങ് പദ്ധതി പ്രകാരം സ്നേഹവീട് നൽകി

കാരശ്ശേരി : അടച്ചുറപ്പും ഭംഗിയുള്ള ഒരു കൊച്ചുവീട് എന്ന സ്വപ്നം ഗീതക്കും കുടുംബത്തിനും യാഥാർഥ്യമായി. രാഹുൽ ഗാന്ധി എംപിയുടെ കൈത്താങ്ങ് പദ്ധതി പ്രകാരം കാരശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ താളിപ്പറമ്പിൽ ഗീതയുടെ കുടുംബത്തിന് നിർമിച്ച വീടിന്റെ സമർപ്പണം നടത്തി.
ഗീതയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേർന്ന നാട്ടുകാരുടെ കൂട്ടായ്മ സ്നേഹസംഗമമായി. യുഡിഎഫ് നേതാക്കളും പ്രവർത്തകരും നാട്ടുകാരും സ്നേഹസംഗമത്തിൽ പങ്കെടുത്തു. നേരത്തേ വീടിന്റെ താക്കോൽദാന കർമം വണ്ടൂരിൽ പ്രിയങ്കാഗാന്ധി എംപി നിർവഹിച്ചിരുന്നു.







