Karassery

റെസി. അസോസിയേഷൻ വാർഷികം

കാരശ്ശേരി : മുരിങ്ങംപുറായി പൊടുവണ്ണിക്കൽ റെസിഡന്റ്സ് അസോസിയേഷൻ ഒന്നാംവാർഷികാഘോഷം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷൈജു സുഹൈൽ അധ്യക്ഷനായി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ മുഖ്യാതിഥിയായിരുന്നു.

കോഴിക്കോട് ഗവ. ലോ കോളേജ് അസി. പ്രൊഫസർ ഡോ. പി.കെ. അനീസ്, പി.വി. ലുത്ഫി മുഹമ്മദ് എന്നിവർ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് മെമ്പർ ഇ.പി. അജിത്ത്, അസോസിയേഷൻ സെക്രട്ടറി വി. മോയി, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രലാൽ, ഒ. പീതാംബരൻ, എം.സി. മുഹമ്മദ്, വി. വീരൻകോയ, എ.കെ. സാദിക്, ഷൈനാസ് ചാലൂളി എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. പി.ടി. ഉസ്മാൻ, ഒ. ബാജു, എ.കെ. സൂപ്പി, നജീബ്, റഷീദ് എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു.

Related Articles

Leave a Reply

Back to top button