Thiruvambady
മാക്കോട്ടിരിക്ഷേത്രം ലക്ഷംദീപം സമർപ്പണം

തിരുവമ്പാടി : മരക്കാട്ടുപുറം സുബ്രഹ്മണ്യക്ഷേത്രം പുനരുദ്ധാരണ പ്രവൃത്തിയുടെയും ലക്ഷംദീപം സമർപ്പണത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് പി.എ. സുരേഷ് ബാബു അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ഡോ. രൂപേഷ് നമ്പൂതിരി താമരക്കുളം, ക്ഷേത്രംസമിതി സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ, അഡീഷണൽ പോലീസ് സൂപ്രണ്ട് പി. ബിജുരാജ്, ബീന ആറാംപുറത്ത്, കെ.എം. മുഹമ്മദലി, ജയരാജൻ സ്രാമ്പിക്കൽ, പി.എൻ. സുനിൽ കുമാർ, സി. ഗണേഷ് ബാബു, സുധാശിവൻ കോണിൽ, സിന്ദു സജീവ് ആറാംപുറത്ത്, കെ.പി. രമേഷ്, ഷാജി ഭഗവതിതോട്ടത്തിൽ, ക്ഷേത്രം മേൽശാന്തി ബിബിൻനമ്പൂതിരി എന്നിവർ സംസാരിച്ചു.







