Kodanchery
സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ പരിപാടി നടത്തി

കോടഞ്ചേരി :നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും,സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ‘യുവജാഗരൺ’ സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ ഭാഗമായുള്ള കലാജാഥയ്ക്ക് കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്വീകരണം നല്കി.
സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ‘ജാദുശ്രേഷ്ഠ-2025’ പുരസ്കാര ജേതാവായ മാജിക് കലാകാരൻ ശരവണൻ എൻ.എസ്.എസിൻ്റെ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറിയ മാജിക് ഷോ എയ്ഡ്സ് മഹാമാരിയെ തടയാനും അതിനെതിരെ പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുന്ന ശക്തമായ സന്ദേശമായി മാറി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സീലിയ തോമസ് യോഗത്തിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.സ്കൂളിലെ അധ്യാപക – അനധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.







