Mukkam
യൂത്ത് ലീഗ് പ്രതിഷേധിച്ചു

ശബരിമലയിലേക്ക് വിശ്വാസികൾ നൽകിയ സ്വർണം കാണാതായ സംഭവത്തിൽ മാവൂരിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ.എം. നൗഷാദ് ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. മുർതാസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് എൻ.പി. അഹമ്മദ്, സെക്രട്ടറി കെ. ഉസ്മാൻ, ഫസൽ മുഴാപാലം, അബൂബക്കർ സിദ്ധീഖ്, ലിയാഖത്ത് അലി, മുനീർ മാവൂർ തുടങ്ങിയവർ സംസാരിച്ചു.







