Kodiyathur

കെ.ടി കുഞ്ഞാലി: ജനകീയനായ ഓഫീസർ

കൊടിയത്തൂർ: കഴിഞ്ഞ ദിവസം കൊടിയത്തൂരിൽ അന്തരിച്ച കെടി കുഞ്ഞാലി ഓഫീസർ ജനകീയനും തൻ്റെ പദവി സാധാരണക്കാരനു പ്രാപ്യമാക്കിയ ഭരണാധികാരിയുമായിരുന്നെന്നു അനുസ്മരണ സമ്മേളനത്തിലെ പ്രസംഗർ അഭിപ്രായപ്പെട്ടു.വിനയവും സരസമായ സംസാരവും കൊണ്ട് ആരെയും ആകർഷിച്ച അദ്ദേഹം ആറു പതിറ്റാണ്ടു വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് കർമ്മ നിരതനായി.

സീതി സാഹിബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.സി അബ്ദുന്നാസർ സ്വാഗതം പറഞ്ഞു.

എം.എ അബ്ദുറഹ്മാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, സംവിധായകൻ ഫൈസൽ ഹുസൈൻ, ദാസൻ കൊടിയത്തൂർ, എം. അഹമ്മദ് കുട്ടി മദനി, പി.സി അബൂബക്കർ, റയീസ് ചേപ്പാലി, വളപ്പിൽ റഷീദ് മാസ്റ്റർ, എം അബ്ദുറഹിമാൻ മദനി, ഇ മോയിൻ മാസ്റ്റർ, കെ പി അബ്ദുസ്സലാം, പിസി അബ്ദുറഹ്മാൻ, എ.ആർ കൊടിയത്തൂർ, എൻ നസ്‌റുല്ല, സി.പി അബ്ബാസ്, കണിയാത്ത് അബ്ദു, ബഷീർ കണ്ണഞ്ചേരി, മുഹമ്മദ് മാസ്റ്റർ കാരാട്ട് പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button