Kodanchery

അവകാശ സംരക്ഷണ യാത്ര ഇന്ന് കോടഞ്ചേരിയിൽ

കോടഞ്ചേരി :കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി യുടെ നേതൃത്വത്തിൽ കഴിഞ്ഞ 13ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് ഉച്ചയ്ക്ക് 12.30ന് കോടഞ്ചേരിയിൽ എത്തിച്ചേരുന്നു. ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ്‌ കൊച്ചുപറമ്പിൽ ആണ് ജാഥ ക്യാപ്റ്റൻ.. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ്. കവിയിൽ, സെക്രട്ടറി ജോസ് കുട്ടി ഒഴുകയിൽ,ലിസ് ട്രീസ, താമരശ്ശേരി രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളി, രൂപത പ്രസിഡന്റ്‌ ഡോ. ചാക്കോ കാളൻപറമ്പിൽ, ഷാജി കണ്ടത്തിൽ, സജി കരോട്ട്,എന്നിവർ ഈ മഹാ യാത്രയിൽ അണിചേരുന്നു..

കോടഞ്ചേരി ഫോറോനയിലെ വിവിധ ഇടവകകൾ ചേർന്ന് കോടഞ്ചേരി ടൗണിൽ ഉജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് 12.30 ന് എത്തിച്ചേരുന്ന ജാഥ 1.30 ഓടെ ഇവിടെ നിന്ന് പുറപ്പെടും.നെല്ലിപൊയിൽ, തോട്ടുമുക്കം എന്നിവിടങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം 4.30 ന് തിരുവമ്പാടിയിലെ മഹാറാലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്.ഈ മാസം 24 ന് തിരുവനന്തപുരത്താ ണ് യാത്ര അവസാ നിക്കുന്നത്.വന്യ മൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടിയ കർഷകന്റെ നിരവധി വിഷയങ്ങൾക്ക് വേണ്ടി നടത്തുന്ന ഈ മഹായാത്രക്ക് ഇന്ന് കോടഞ്ചേരിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാൻ എല്ലാ പ്രദേശവാസികളും എത്തിച്ചേരണമെന്ന് സംഘടക സമിതി ചെയർമാൻ ജോസഫ് ആലവേലി, കൺവീനർ ഷാജു കരിമഠത്തിൽ കോർഡിനേറ്റർ ബിബിൻ കുന്നത്ത് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button