Mukkam
നാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

മുക്കം : മുക്കം നഗരസഭയിലെ കാട്ടുപന്നി ശല്യത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കർഷകർ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ, പകൽ നായാട്ട് നടത്തി നഗരസഭ. മണാശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ നായാട്ടിലൂടെ നാലുകാട്ടുപന്നികളെ വെടിവെച്ച് കൊന്നു.
15 എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. പന്നിവേട്ട നടത്താൻ നഗരസഭ പദ്ധതി തയ്യാറാക്കുകയും ഷൂട്ടർമാരെ സമീപിക്കുകയും ചെയ്തതിനെത്തുടർന്നാണ് വേട്ട നടന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു പറഞ്ഞു. കാട്ടുപന്നി ശല്യത്തിനെതിരേ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കർഷകർ മുക്കത്ത് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. കിഫയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് നടത്തിയത്.







