Karassery

തെരുവുനായകളെ നാടുകടത്തുമോ

കാരശ്ശേരി : നാടെന്നോ നഗരമെന്നോ റോഡെന്നോ വീട്ടുമുറ്റമെന്നോ സ്കൂൾമുറ്റമെന്നോ എന്നൊന്നും വ്യത്യാസമില്ല. ഏതുസമയത്തും ഏതുഭാഗത്തുനിന്നും തെരുവുനായകൾ ചാടിവീണ് ആക്രമിച്ചേക്കാം. എല്ലാ പ്രദേശങ്ങളും അത്രയേറെ തെരുവുനായകളുടെ വിഹാരരംഗമാണ്. അധികവും നാലും അഞ്ചും എട്ടും പത്തും എണ്ണം കൂട്ടമായാണ് ചുറ്റിനടക്കുന്നത്. ഒറ്റയ്ക്കുള്ളതിനെക്കാൾ ഭീതിയുണ്ടാക്കുന്നതും നായക്കൂട്ടങ്ങളാണ്. വർഷങ്ങളായി ജനങ്ങൾ നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു ഭീഷണിയായിരുന്നിട്ടും ശാശ്വതമായ പരിഹാരമുണ്ടാവാതെ നീളുകയുമാണ്.

പേവിഷബാധയേറ്റ് ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കിയതടക്കമുള്ള ഗുരുതരമായ പ്രത്യാഘാതം മനസ്സിലാക്കിയ സുപ്രീംകോടതി തെരുവുനായകളെ പൊതുസ്ഥലങ്ങളിൽനിന്ന് നീക്കണമെന്ന് ഈ മാസം ഏഴിന് ഉത്തരവിട്ടിരുന്നു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്പോർട്‌സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കണം,
നായകൾ കയറുന്നത് തടയാനായി ഈ സ്ഥാപനങ്ങളിൽ മതിയായ സംരക്ഷണവേലികൾ സ്ഥാപിക്കണം, പിടികൂടുന്ന നായകളെ വന്ധ്യംകരണത്തിനും വാക്സിനേഷനും ശേഷം നിർദിഷ്ട ഷെൽട്ടറുകളിലേക്ക് മാറ്റണം,

ഏതുസ്ഥലത്തുനിന്നാണോ നായകളെ പിടികൂടിയത്, അവിടേക്ക് തിരികെ തുറന്നുവിടരുത്.

ഈ നിർദേശങ്ങൾ എട്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുകയും വേണം’ -ഇവയൊക്കെയാണ് കോടതിയുടെ നിർദേശങ്ങൾ.

Related Articles

Leave a Reply

Back to top button