Kodanchery

കൺവെൻഷൻ നടത്തി

കോടഞ്ചേരി: ജില്ല പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ കൺവെൻഷൻ എൻ ഡി എ വ്യാപാര ഭവനിൽ നടത്തി. റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ പി രാമദാസ് ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ ഉയർച്ചയിൽ മോദിജിയുടെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനമനസുകളിൽ ഇടം നേടി വരും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെപിക്ക് കേരളത്തിൽ വൻമുനേറ്റം ഉണ്ടാകും എന്നത് ഉറപ്പാണ്. സ്വർണ്ണക്കൊള്ളയും അഴിമതിയും നടത്തുന്ന ഗവൺമെന്റും, പ്രതിപക്ഷവും ഇന്ന് ബിജെപിയുടെ വളർച്ചയിൽ ആശങ്കപ്പെടുകയാണ്. ഇതിന് ജനം മറുപടി നൽകും ചടങ്ങിൽ ജില്ല ഡിവിഷൻ ഇൻ ചാർജ് സവിൻകുമാർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി പ്രിയ കെ ബിനീഷ് കോടഞ്ചേരി ഡിവിഷൻ ബ്ലോക്ക് സ്ഥാനാർഥി പി ആർ രാജേഷ്,തുഷാരഗിരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി സരിത കെ പഞ്ചായത്ത് ജനറൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button