Local

കാരുണ്യ ദിനം ആചരിച്ചു.

കോടഞ്ചേരി: ദിവംഗതനായ കെ .എം മാണിയുടെ 93-ാം ജന്മദിനം ജനുവരി 30 ന് കാരുണ്യ ദിനമായി ആചരിച്ചു. കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും 55- വർഷം പാലായുടെ എം.എൽ.എ, 25 വർഷക്കാലം കേരളത്തിൻ്റെ ധനകാര്യം, റവന്യു,ആഭ്യന്തരം, നിയമം, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകളുടെ മന്ത്രിയുമായിരുന്ന കെ.എം മാണി സാറിൻ്റെ ജന്മദിനം വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ കാരുണ്യ ദിനമായി ആചരിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
6-ാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ നെല്ലിപ്പൊയിൽ പെയിൻ & പാലിയേറ്റീവ് സെൻ്ററിന് ധനസഹായം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജോസ് ഐരാറ്റിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ
മാണി സാറിനെ അനുസ്മരിച്ചു. പാലിയേറ്റീവ് സെൻ്റർ പ്രസിഡണ്ട് കെ.എം.പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.
ജോണി താഴത്തുവീട്ടിൽ, ജോസഫ് വയലിൽ, സിബി പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സണ്ണി പനന്തോട്ടം, സോളമൻ , റ്റിറ്റി പേക്കുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button