Mukkam

സിഎം കിഡ്സ് മാതൃകാപരീക്ഷ നടന്നു

മുക്കം: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സി.എം കിഡ്സ് മാതൃകാ പരീക്ഷ മണാശ്ശേരി ജിയുപി സ്കൂളിൽ വെച്ച് നടന്നു. മുക്കം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മനീഷ ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡൻ്റ് കെ.പി ബബിഷ അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടരി പി.സി.മുജീബ് മഹിമാൻ, കെ.സി.ഹാഷിദ് എന്നിവർ സംസാരിച്ചു.

500 ൽ അധികം കുട്ടികൾ പരീക്ഷ എഴുതി. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ ജോയിൻ്റ് സെക്രട്ടരി വി.അജീഷ്, ജില്ലാ എക്സിക്യൂട്ടീവ് പി. പത്മശ്രീ എന്നിവർ സമ്മാന സമർപ്പണം നടത്തി.പരീക്ഷാ നടത്തിപ്പിന് വിവിധ സ്കൂളുകളിൽ നിന്നെത്തിയ അധ്യാപ സുഹൃത്തുക്കൾ, എസ് എസ് എം ടി.ടി.ഐ യിലെയും, എം.എം.ഒ. ടി.ടി.ഐ യിലെയും അധ്യാപക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button