Kodanchery

റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു

കോടഞ്ചേരി: വലിയകൊല്ലി ജയ കേരള വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സദസും വായനശാല പരിധിയിൽ വരുന്ന ത്രിതല പഞ്ചായത്ത് മെമ്പർമാരെ ആദരിക്കൽ ചടങ്ങും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ റിപ്പബ്ലിക് ദിന സദസ്സ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി സിസി ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ലൈബ്രറി സെക്രട്ടറി ജെയിംസ് അഴകത്ത്, ഏലിയാസ് പടയാട്ടിൽ, ജോസഫ് പടപ്പനാനി, ഷെർവി നെല്ലിക്കയത്ത്, ഷിജി കട്ടക്ക മേപ്പുറത്ത്, അനു ജേക്കബ് മണിമല എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button