Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ ഓശാന തിരുനാൾ ആചരിച്ചു

തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ യേശുവിൻ്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിക്കുന്ന ഓശാന തിരുനാൾ ആചരിച്ചു.

പാരീഷ് ഹാളിൽ പ്രാരംഭ പ്രാർഥനകളും കുരുത്തോല വിതരണവും നടത്തി. തുടർന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടന്നു. ആചാരപ്രകാരം ദേവാലയത്തിന്റെ പ്രധാന വാതിൽ മുട്ടി തുറന്ന് ഓശാന തിരുകർമ്മങ്ങൾ നടത്തി.

ദിവ്യബലിക്ക് ഫൊറോന വികാരി ഫാ . തോമസ് നാഗ പറമ്പിൽ, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. സാവിയോ മലമ്പേൽ, ഫാ. അജിത് വെളിയത്ത് എന്നിവർ നേതൃത്വം നൽകി. ഓശാന തിരുനാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റിമാരായ ജോൺസൺ പുളിവേലിൽ, ബൈജു കുന്നുംപുറത്ത്, സിബി വെട്ടിക്കാട്ട്, ലിതിൻ മുതുകാട്ടുപറമ്പിൽ, ദേവാലയ ശുശ്രൂഷി വിപിൻ കടുവതാഴെ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button