കൂദാശക്ക് ഒരുങ്ങി വെളംകോട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി

കോടഞ്ചേരി:1960 കളിൽ മലബാറിൽ വേളംകോട് ഭാഗത്ത് കുടിയേറി പാർത്ത വിശ്വാസി സമൂഹത്തിന്റെ ദൈവ വിശ്വാസത്തിൻ്റെ ആശ്രയ കേന്ദ്രമായിരുന്നു വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം.പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിട്ടുള്ള ദേവാലയം 2023 ഡിസംബറിൽ പുതിയ ദേവാലയത്തിന്റെ പണികൾ ആരംഭിച്ച് പ്രവർത്തികൾ പൂർത്തീകരിച്ചു .
പുതിയ ദേവാലയത്തിൻ്റെ വിശുദ്ധ മൂറോനഭിഷേക കൂദാശ 2026 മെയ് 21, 22, 23 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും കിഴക്കിൻ്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെയും,മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെയും സഹ കാർമ്മികത്വത്തിലും വന്ദ്യ വൈദികരുടെയും വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തിലും നടത്തപ്പെടുന്നു.
പള്ളിക്കൂദാശയോട് അനുബന്ധിച്ച് തിരുശേഷിപ്പ് പുനഃസ്ഥാപനം, പുതിയ പാഴ്സനേജ് കൂദാശ, കൽക്കുരിശ്, കൊടിമരം എന്നിവയുടെ കൂദാശശയും നടത്തപ്പെടുന്നു .വികാരി ഫാ. ഷിബു വിൽസൺ, ട്രസ്റ്റി സി.ജെ പൗലോസ് , ചിറപ്പുറത്ത്, സഹ . ട്രസ്റ്റി ബിനു കുര്യാക്കോസ് ഊത്തുകുഴിയിൽ, സെക്രട്ടറി ബിജു കുര്യാക്കോസ് ഊത്തുകുഴിയിൽ , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും
2026 മെയ് 21 വ്യാഴം വൈകിട്ട് 4:00 ന് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പിതൃസ്മൃതി പ്രയാണം മൈക്കാവ് ദേവാലയത്തിൽ നിന്നും വാഹനറാലിയോട് ആരംഭിച്ച് കാഞ്ഞിരാട് കല്ലന്ത്രമേട് വഴി വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ എത്തിച്ചേരുന്നു.5:00 ന് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പുനഃസ്ഥാപനം ,5:30 ന് കൽക്കുരിശ് കൊടിമരം കൂദാശ 6:00 ന് പാഴ്സനേജ് കൂദാശ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രപ്പോലീത്തയുടെ കാർമ്മികത്വത്തിൽ.
2026 മെയ് 22 വെള്ളി വൈകിട്ട് 4:00 ന് പരിശുദ്ധ ബാവ തിരുമേനിയെയും അഭിവന്ദ്യ തിരുമേനിമാരെയും മൈക്കാവ് അങ്ങാടിയിൽ നിന്നും വേളംകോട് കുരിശടി വഴി വാഹനറാലിയായി പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു.6:00 ന് സന്ധ്യാനമസ്കാരം ,വിശുദ്ധ ദേവാലയ കൂദാശ ഒന്നാം ഭാഗം 10:00 ന് വാദ്യമേളം .
2026 മെയ് 23 ശനി രാവിലെ 6:00ന് പ്രഭാത നമസ്കാരം ,7:00ന് വിശുദ്ധ ദേവാലയ കൂദാശ രണ്ടാം ഭാഗം ,9:30 ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന , 11:30 ന് പൊതുസമ്മേളനം. തിരുവമ്പാടി എംഎൽഎ സി.കെ കാസിം, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ കൊടുവള്ളി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റെജി തമ്പി,ബിന്ദു ജോർജ്,റൂബി തമ്പി എന്നിവരെയും ആദരിക്കുന്നു.







