Kodiyathur

എസ്.എസ്.എഫ് കൊടിയത്തൂർ സെക്ടർ സാഹിത്യോത്സവ് ’26 സമാപ്പിച്ചു

കൊടിയത്തൂർ: രണ്ട് ദിവസങ്ങളിലായി കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് നടന്ന എസ്.എസ്.എഫ് കൊടിയത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു. ആഷിഖ് പി കാരകുറ്റിയുടെ അധ്യക്ഷതയിൽ ഓർഫനെജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി അഹമ്മദ്കുട്ടി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി നാസർ മാസ്റ്റർ ചെറുവാടി, നാസർ കൊളായി (സി.പി.ഐ.എം), കെ.ടി മൻസൂർ ( കോൺഗ്രസ്), ടി.ടി അബ്ദുറഹമാൻ (മുസ്ലിം ലീഗ്), കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് നൗഫൽ പുതുക്കുടി, മുഹമ്മദുണ്ണി മാസ്റ്റർ മഗലശ്ശേരി (കേരള മുസ്ലിം ജമാഅത്ത്), കൊടിയത്തൂർ സുന്നി ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ്‌ കുട്ടി ഹാജി അങ്ങാടിയിൽ, എസ്.എസ്.എഫ് ഡിവിഷൻ ജനറൽ സെക്രട്ടറി സ്വാദിഖ്‌ കാരാളിപറമ്പ്, ഷഫീൽ അദനി സ്വലാത്ത് മഹൽ (കൺവീനർ സാഹിത്യോത്സവ്), കൊടിയത്തൂർ സർക്കിൾ എസ്.വൈ.എസ് ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹ്മാൻ കാരകുറ്റി, വെസ്റ്റ് കൊടിയത്തൂർ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കൊടിയത്തൂർ റൈഞ്ച് സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി, സയ്യിദ് മുനീർ തങ്ങൾ, ഉബൈദുല്ല എ.പി
എന്നിവർ സംസാരിച്ചു.

കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ വെസ്റ്റ് കൊടിയത്തൂർ, കാരക്കുറ്റി, കുന്നുമ്മൽ സ്വലാത്തുമഹൽ കാരാട്ട്, പുൽപറമ്പ് ചേന്നമംഗലൂർ യൂണിറ്റുകളിൽ നിന്നായി നൂറിൽപരം മത്സരങ്ങളിൽ മുന്നൂറോളം കലാ പ്രതിഭകൾ മാറ്റുരൂച്ച സാഹിത്യോത്സവിൽ 537 പോയിന്റ്മായി കൊടിയത്തൂർ യൂണിറ്റ് ചാമ്പ്യന്മായി, 479 പോയിന്റുമായി വെസ്റ്റ് കൊടിയത്തൂർ യൂണിറ്റും 470 പോയിന്റുമായി കാരക്കുറ്റി യൂണിറ്റും യഥാക്രമം രണ്ടും മൂന്നു സ്ഥാനങ്ങൾ നേടി.
സൗത്ത് കൊടിയത്തൂർ യൂണിറ്റിലെ മുഹമ്മദ്‌ സിനാൻ പി.പി കലാ പ്രതിഭയായും വെസ്റ്റ് കൊടിയത്തൂർ യൂണിറ്റിലെ ആലിയയെ സർഗ്ഗപ്രതിഭയായും തെരഞ്ഞെടുത്തു.

ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സെഷനിൽ സെക്ടർ പ്രസിഡണ്ട് നബ്ഹാൻ സഅദി ചേന്നമംഗലൂരിന്റെ അധ്യക്ഷതയിൽ എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് മുസ്താഖ് സഖാഫി പത്തനാപുരം ഉദ്ഘാടനം ചെയ്ത് അനുമോദന പ്രസംഗം നടത്തി.
എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മജീദ് പൂതൊടി, എസ്.വൈ.എസ് മുക്കം സോൺ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കൊടിയത്തൂർ, എസ്.എസ്.എഫ് മുക്കം ഡിവിഷൻ സെക്രട്ടറി ഷാഫി മാസ്റ്റർ, കേരള മുസ്ലിം ജമാഅത്ത് കൊടിയത്തൂർ സർക്കിൾ ജനറൽ സെക്രട്ടറി എൻ.കെ കമ്മുണ്ണി ഹാജി, കൊടിയത്തൂർ സുന്നി ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി കെ.പി ഗഫൂർ മാസ്റ്റർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

വി.കെ അഷ്റഫ് സൗത്ത് കൊടിയത്തൂർ, ഇഹാബ് കാരകുറ്റി, നിയാസ് ടി.എൻ, നാദിർ കെ എന്നിവർ സംസാരിച്ചു.ആതിഥേയ യൂണിറ്റ് ആയ കൊടിയത്തൂർ യൂണിറ്റ് പ്രവർത്തകരിൽ നിന്ന് അടുത്ത കൊല്ലം സാഹിത്യോത്സവ് നടക്കുന്ന സ്വലാത്ത് മഹൽ നേതൃത്വം പതാക ഏറ്റുവാങ്ങി. ഷഫീഖ് അങ്ങാടിയിൽ കാമിൽ വലിയതൊടിക, അനസ് എള്ളങ്ങൽ, ഹാഷിം ടി, സുലൈമാൻ കഴായിക്കൽ, ഷഹീൻ മുറത്ത് മൂല, ഷരീഫ് കുന്നത്ത് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button