Kodiyathur
ജൂൺ 19 വായനാ ദിനം: ക്വിസ് പ്രോഗ്രാം ഇന്ന്

കൊടിയത്തൂർ: വായനാ ദിനാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ജൂൺ 19 വെള്ളി 2.30ന് സൗത്ത് കൊടിയത്തൂർ ദഅവാ സെൻ്ററിൽ വെച്ചാണ് ക്വിസ് പ്രോഗ്രാം നടക്കുക. ഒരു വിദ്യാലയത്തിൽ നിന്നും ഓരോ വിഭാഗത്തിലും രണ്ട് കുട്ടികൾക്ക് വീതം പങ്കെടുക്കാവുന്നതാണെന്നും മത്സരം വ്യക്തിഗതമായിരിക്കുമെന്നും യൂണിയൻ ജനറൽ സെക്രട്ടറി അറിയിച്ചു.
ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ട്രോഫികളും പങ്കെടുക്കുന്നവർക്കെല്ലാം പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രസ്തുത ദിവസം 2.30 ന് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് കൺവീനർ 9846980808 നമ്പറിൽ ബന്ധപ്പെടുക.







