Kodanchery

സെന്റ് ജോസഫ്സ് എൽ. പി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെന്റ്‌ ജോസഫ്സ് എൽ.പി സ്കൂളിലെ 2025-26 വർഷത്തിലെ സി. എം. കിഡ്സ്‌ സ്കോളർഷിപ്പ് എൽ.എസ്.എസ്. ജേതാക്കളെയും,താമ രശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ സന്മാർഗ്ഗ, വേദപാഠ സ്കോളർഷിപ്പ് വിജയികളെയും ആദരിച്ചു.

പതിമൂന്ന്‌ കുട്ടികൾക്ക് എൽ. എസ്. എസ് പരീക്ഷയിലും ദിയ മരിയ ഷിന്റോ, ജോ അന്ന റോസ്‌ലിൻ എന്നിവർക്ക് സന്മാർഗ്ഗ-വേദപാഠ സ്കോളർഷിപ് പരീക്ഷയിലും വിജയം നേടുവാൻ സാധിച്ചു. വിജയികളെ സ്കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഹെഡ്‌മിസ്ട്രസ് ജിസ്ന ജോസ്, പി ടി എ ഭാരവാഹികൾ അധ്യാപകർ എന്നിവർ ആദരിച്ചു.

Related Articles

Leave a Reply

Back to top button