Kodanchery

സ്‌കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി

കോടഞ്ചേരി : വിദ്യാർഥികളിൽ ജനാധിപത്യബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ, കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2026-2027 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി. രാവിലെ പത്തു മണിക്ക് ഡിജിറ്റൽ വോട്ടിംഗ് ആരംഭിച്ചു . കുട്ടികളെല്ലാവരും ആവേശത്തോടെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാലുപേരും, സ്കൂൾ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നുപേരും, ഫൈൻ ആർട്സ് സെക്രട്ടറി പോസ്റ്റിലേക്ക് അഞ്ചുപേരും സ്പോർട്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മൂന്നുപേരും മത്സരിക്കുകയുണ്ടായിസ്‌കൂൾലീഡറായി ആൽഫിൻ ജോസഫിനെയും സ്‌കൂൾ സെക്രട്ടറിയായി ടിയാന അലൈൻ റോബിൻസിനേയും , ഫൈൻ ആർട്സ് സെക്രട്ടറിയായി സനന്യ സനിലിനേയും, സ്പോർട്സ് ക്യാപ്റ്റനായി ജനീഷ ജോജനേയും തിരഞ്ഞെടുത്തു.

സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.ഹെലൻ FCC, പ്രിസൈഡിങ്ങ് ഓഫീസർമാരായ ജിസി . പി ജോസഫ്, ആഷ്‌ലിൻ ജോൺസൺ , പോളിംങ്ങ് ഓഫീസർ ഡോഫിൻ തോമസ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. ഫല പ്രഖ്യാപനത്തിനുശേഷം കുട്ടികൾ
ആഹ്ലാദ പ്രകടനം നടത്തി.

Related Articles

Leave a Reply

Back to top button