Kodiyathur

ആയിഷ ചേലപ്പുറത്തിനെ അനുസ്മരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി

കൊടിയത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗവും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ആയിഷ ചേലപ്പുറത്തിൻ്റെ നിര്യാണത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുസ്മരിച്ചു.

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരും ജീവനക്കാരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി കവിത അനുശോചന പ്രമേയം അവതരിപ്പിച്ചു.

വൈസ് പ്രസിഡൻ്റ് സുജ ടോം, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ കസ്ന ഹമീദ്, പി അഹമ്മദ്കുട്ടി, സെക്രട്ടറി ഒ.എ അൻസു, അശോക് കുമാർ പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.പരേതയോടുള്ള ആദരസൂചകമായി ഗ്രാമ പഞ്ചായത്തിൽ 3 ദിവസത്തെ പൊതു പരിപാടികൾ മാറ്റിവെച്ചതായി പഞ്ചായത്തധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button