അൽഫോൻസാ ദിനം ആചരിച്ചു

കോടഞ്ചേരി: സെന്റ് ജോസഫ് എൽ.പി. സ്കൂൾ, കോടഞ്ചേരിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അൽഫോൻസാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് സിബി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സ്കൂൾ മാനേജർ ഫാ. ജോൺ ഒറവങ്കര ഉദ്ഘാടനം ചെയ്തു. സഹനങ്ങളെ പരാതിയില്ലാതെ സ്വീകരിച്ച് ദൈവസ്നേഹത്തിന്റെ സാക്ഷിയായി ജീവിച്ച വിശുദ്ധയാണ് അൽഫോൻസാമ്മയെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
അൽഫോൻസാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാപരിപാടികളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് ടിനു മോൾ, വിദ്യാർത്ഥി പ്രതിനിധി എയ്ബൽ ആന്റോ, സി. അൽഫോൻസ, ഷിജോ ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിന് അധ്യാപക പ്രതിനിധി സി. ആൻ മരിയ നന്ദി രേഖപ്പെടുത്തി.







