Mukkam

പ്രകൃതിക്ഷോഭം: നഷ്ടപരിഹാരം യഥാസമയം നൽകണം- കർഷകസംഘം

മുക്കം: പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം യഥാസമയം നൽകണമെന്നും കാർഷികോൽപന്നങ്ങൾക്ക് മതിയായ വിലനൽകണമെന്നും തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം – വനിതാ കർഷക സംഘം കൺവൻഷൻ ആവശ്യപ്പെട്ടു.

വന്യമൃഗ ശല്യം കാരണം കൃഷികൾ നശിക്കുന്നതിന്‌ ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കർഷക സംഗമത്തിൽ 100 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, എ.എം അബ്ദുല്ല, എൻ.പി ഖാസിം, എ.കെ അബൂബക്കർ, കെ.സി നൂറുദീൻ, റഊഫ് കൊളക്കാടൻ, കെ.കെ അബ്ദുറഹിമാൻ, മഞ്ചറ അബ്ദുറഹിമാൻ, ജി അബ്ദുറഹിമാൻ, സുഹ്‌റ കരുവോട്ട്, സുഹ്‌റ പെരിലക്കാട്, എൻ.വി ശരീഫ, ഉമ്മയ്യക്കുട്ടി കാരാട്ട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button