ഹണി സോപ്പ് നിർമ്മാണം ഏകദിന പരിശീലന ക്യാമ്പ് നടത്തി

കോടഞ്ചേരി:ഹണി സോപ്പ് നിർമ്മാണം ഏകദിന പരിശീലന ക്യാമ്പ് നടത്തി
കോടഞ്ചേരി സഹകരണ ബാങ്കും തുഷാര ഹണി പ്രൊഡ്യൂസേഴ്സ് സോസൈറ്റിയും സംയുക്തമായി ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വശ്രയ സംഘങ്ങൾക്കായ് ഹണി സോപ്പ് നിർമാണത്തിന് ഏകദിന പരിശീലനം സംഘടിപ്പിച്ചത്.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ബാങ്ക് ഡയറക്ടർമാരായ ഷിജി ആന്റണി, ജോൺ താഴത്തു വീട്ടിൽ,ബാബു പി.പി, റസീന സുബൈർ എന്നിവർ സംസാരിച്ചു. തേനിൽ നിന്നും വിവിധ തരം സോപ്പുകൾ മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയുടെ നിർമാണ ത്തെ കുറിച്ച് സംസ്ഥാന ഹോർട്ടികൾചർ റിസോഴ്സ് പേഴ്സൺ സേതു ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹണി എസ് എച്ച് ജി പ്രതിനിധി തോമസ് പെരുമാട്ടിക്കുന്നേൽ സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്വാശ്രയ സംഘം പ്രതിനിധി എ.എസ് രാജു നന്ദി പറഞ്ഞു.







