Thiruvambady

സേക്രഡ് ഹാർട്ട് യുപി എസ് തിരുവമ്പാടിയിൽ സമാധാന ദൂതുമായി ഹിരോഷിമ ദിനം ആചരിച്ചു

തിരുവമ്പാടി:ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ വിവിധ പരിപാടികൾ ആചരിച്ചു.സമാധാന സന്ദേശവുമായി വെള്ളരിപ്രാവിനെ പറത്തി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഹിരോഷിമ ദിനാചരണം ഉദ്ഘാടനം ചെയ്തു.

തുടർന്ന് പോസ്റ്റർ രചന യുദ്ധവിരുദ്ധ സന്ദേശം ,പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.യുദ്ധമല്ല സമാധാനമാണ് ലോകത്തിന് ആവശ്യമെന്ന മുദ്രാവാക്യമുയർത്തി സ്കൗട്ട് ഗൈഡ്, ജെ ആർ സി അംഗങ്ങൾ മനുഷ്യച്ചങ്ങല തീർത്തു.വിദ്യാർത്ഥികളായ ജന്ന ഫാത്തിമ,ലിയ ഫാത്തിമ,സിദ്ധാർഥ്എന്നിവരും അധ്യാപകരായ സ്വപ്ന ജോസഫ്,ജെസി പി ജെ ,ബീന റോസ് ഇ ജെ ,ആശാ ഫ്രാൻസിസ് ,അബ്ദുറബ്ബ് കെ സി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button