വെള്ളാപ്പള്ളിയെ വെള്ള പൂശിയത് സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്നു – റസാഖ് പാലേരി

കൊടിയത്തൂർ: മുസ്ലിം സംഘടനകളെ മുസ്ലിം ആർ എസ്സ് എസ്സായി വിശേഷിപ്പിച്ച്, വെള്ളാപ്പള്ളി നടേശനെ വാരിപ്പുണർന്ന് ഇസ്‌ലാമോഫോബിയ ഭീതി പടർത്തി അധികാരത്തുടർച്ചയുണ്ടാക്കാമെന്ന സി.പി.എം വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് യുഡിഎഫ് തെരെഞ്ഞടുപ്പു വിജയമെന്നും ഷംസീറിനെതിരെയുള്ള വെള്ളാപ്പളളിയുടെ വർഗ്ഗീയ പരാമർശങ്ങൾ ഇപ്പോൾ സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഗോതമ്പ് റോഡിൽ കൊടിയത്തൂർ പഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി. അബ്‌ദു അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടി, കുന്നമംഗലം ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബഷീർ പുതിയോട്ടിൽ, അസ്ലം ചെറുവാടി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രേമ കോട്ടമ്മൽ, കെ.സി യൂസുഫ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ ചെറുവാടി, മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കെ ബാവ, ഇ.എൻ.നദീറ, ഹാജറ പി.കെ, അഷ്റഫ് എന്നിവർ സംസാരിച്ചു.
വ്യത്യസ്ത പാർട്ടികളിൽ നിന്നും വെൽഫെയർ പാർട്ടിലേക്ക് കടന്നുവന്നവർക്ക് സ്വീകരണം നൽകി.
പാർട്ടിയുടെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളായി ഷംസുദ്ദീൻ ചെറുപാടി (പസിഡണ്ട്), ജ്യോതി ബസു കാരക്കുറ്റി, ജാഫർ പുതക്കുടി (വൈസ് പ്രസിഡണ്ടുമാർ), നദീറ ഇ. എൻ. (സെക്രട്ടറി), സാലിം ജീറോഡ്, പി.പി ബഷീർ മാസ്റ്റർ (ജോ. സെക്രട്ടറിമാർ), പി.കെ ഹാജറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡണ്ട് വേദിയിൽ പ്രഖ്യാപിച്ചു.
ഗോതമ്പ് റോഡ് അങ്ങാടിയിൽ നടത്തിയ റാലിക്ക് ബാവ പവർ വേൾഡ്, റഫീഖ് കുറ്റിയോട്ട്, കെ.ടി ശരീഫ്, ലൈല മാട്ടുമുറി, അശ്‌റഫ് ജീറോഡ്, സിദ്ധീഖ്, മുസ്തഫ, ബുഖാരി തങ്ങൾ, മുജീബ് നീരൊലിപ്പിൽ എന്നിവർ നേതൃത്വം നൽകി.







