വലിയ ചോദ്യങ്ങളുമായി ചെറിയ കുട്ടികൾ എം.എൽ.എ യുടെ മുമ്പിൽ

തിരുവമ്പാടി :തിരുവമ്പാടി എം.എൽ.എ സി.കെ കാസിമിന് ഇന്നലെ വേറിട്ട ഒരു ദിവസമായിരുന്നു. തൻ്റെ വസതിയിൽ എത്തിയ പിഞ്ചുകുട്ടികളെ സ്വീകരിച്ചിരുത്തി അവരുടെ വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറയുക എന്നതായിരുന്നു.
ഇളം മനസ്സിൽ ഉദിച്ച ചോദ്യങ്ങൾ പക്ഷേ ചെറുതായിരുന്നില്ല.
കുട്ടികൾ അഭിമുഖീകരിക്കുന്ന തെരുവനായ ശല്ല്യവും, വാഹനങ്ങളുടെ സ്പീഡും, റോഡ് മുറിച്ചു കിടക്കാൻ പറ്റാത്തതും സ്കൂൾ സമയത്തുള്ള ടിപ്പർ ലോറികളുടെ വേഗതയും കളിസ്ഥലത്തിന്റെ അപര്യാപ്തത തുടങ്ങി നിരവധി ചോദ്യങ്ങളുടെ കെട്ടഴിച്ച് കുട്ടികൾ എം.എൽ.എ യുടെ മുമ്പിലെത്തി.എല്ലാത്തിനും കൃത്യമായി എം.എൽ.എ കുട്ടികളോട് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. തിരുവമ്പാടി, കൊടിയത്തൂർ, മുക്കം, കാരശ്ശേരി, ഏരിയകളിലെ മലർവാടി ബാലസംഘം കുട്ടികളാണ് തിരുവമ്പാടി എം.എൽ.എ ബഹു: സി.കെ കാസിമിനെ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി സന്ദർശിച്ചത്.
അവസാനം എംഎൽഎ യോടൊപ്പം ഫോട്ടോയെടുക്കുകയും എംഎൽഎക്ക് സ്നേഹസമ്മാനം നൽകുകയും ചെയ്തു കൊണ്ടാണ് അവർ പിരിഞ്ഞു പോന്നത്. പരിപാടിക്ക് ആരിഫ് കൊടിയത്തൂർ, ഗഫൂർ മാസ്റ്റർ, ഷാഹുൽ ഹമീദ് മാസ്റ്റർ, അബ്ദുസലാം മുറംപാത്തി എന്നിവർ നേതൃത്വം നൽകി.







