Mukkam

ജെ.സി.ഐ കാരശ്ശേരിയുടെ സൈലന്റ് വർക്കർ അവാർഡ് ഷിബു ചെറുവാടിക്ക്

മുക്കം: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇന്ത്യ ഘടകം സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ അടങ്ങിയ ജെ സി ഐ വീക്കിന്റെ ഭാഗമായി ജെ സി ഐ കാരശ്ശേരി ഘടകം നൽകുന്ന സൈലന്റ് വർക്കർ അവാർഡ് ഷിബു ചെറുവാടിക്ക്.

യാതൊരു ലാഭേച്ഛയും കൂടാതെ സമൂഹത്തിന് സേവനം ചെയ്യുന്നവർക്ക് നൽകുന്ന ആദരവായാണ് ജെ സി ഐ ഈ അവാർഡ് നൽകി വരുന്നത്. എന്റെ മുക്കം സന്നദ്ധ സേന യുടെ സ്നേക് റെസ്ക്യൂ സേനയിലെ മുഖ്യ അംഗമായ ഷിബു, കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ന്റെ റാപിഡ് റെസ്പോൻസ് ടീമായ ആർ ആർ ടി യുടെ ഭാഗം കൂടിയാണ്.

സ്നേക് റെസ്ക്യൂവിനപ്പുറം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും, ആരുമില്ലാത്തവർക്ക് തണലേകാനും, ദുരന്ത ഭൂമികളിൽ സഹായ ഹസ്തം നീട്ടാനും ഓടി നടക്കുന്ന ഷിബുവിന്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനും, ഇലക്ട്രീഷനുമായ ഷിബു കൊടിയത്തൂർ ചെറുവാടി സ്വദേശിയാണ്.

Related Articles

Leave a Reply

Back to top button