Kodanchery

കാലംപാറയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് മലപ്പുറം കീഴ്ശേരി സ്വദേശിനി ജെസ്ന (30) യുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

മലപ്പുറം കീഴ്ശേരിയിൽ നിന്നും വന്ന പത്തംഗ സംഘത്തിലെ ഒരു സ്ത്രീയാണ് ഒഴുക്കിൽപ്പെട്ടത്. ഇവർ പുഴയിൽ ഇറങ്ങി നിൽക്കുന്ന സമയത്ത് പെട്ടെന്ന് ചെറിയതോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരുടെ കുടുംബക്കാരും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ ഒടുവിൽ കാലംപാറ പാലത്തിന് 200 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത് എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് വനത്തിൽ മഴ പെയ്തതിനാലാണ് പുഴയിൽ ജലനിരപ്പ് ഉയർന്നത്.

Related Articles

Leave a Reply

Back to top button