Mukkam
ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ ആക്രമണം;മൂന്ന് പേർക്ക് കടിയേറ്റു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്തും കടവിൽ കുളിക്കുന്നതിനിടയിൽ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. ചേന്ദമംഗല്ലൂർ സ്വദേശികളായ ഹാഷിം (17), മുഹമ്മദ് അർസാൻ (10) കൊടിയത്തൂർ സ്വദേശിയായ യുവാവ് എന്നിവർക്കാണ് പരിക്കേറ്റത്.
മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിയോടയാണ് സംഭവം.നീർനായയുടെ ആക്രമത്തിൽ ഹാഷിമിൻ്റ കാലിൽ പതിനൊന്നിടത്ത് മുറിവേറ്റിട്ടുണ്ട്. ഇരു വഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ എല്ലാ ഭാഗങ്ങളിലും നീർനായകളുടെ വിളയാട്ടമാണ്. വസ്ത്രമലക്കുന്നതിനോ, കുളിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയിലാണ് പുഴയോര വാസികൾ.







