Kodanchery

അടയ്ക്ക പിണ്ടി പാൽ എന്നിവ മോഷണം പോയി

കോടഞ്ചേരി: അച്ഛൻ കടവ് പാലത്തിന് സമീപത്തുള്ള കർഷകരുടെ പറമ്പിൽ നിന്ന് അടയ്ക്ക, പിണ്ടിപ്പാൽ എന്നിവ മോഷണം പോയി. കർഷകരായ ജോയി കരിമഠത്തിൽ, റോയി വടക്കേൽ, ജോസ് മലേകുന്നേൽ എന്നിവരുടെ പറമ്പിൽ നിന്നാണ് കഴിഞ്ഞദിവസം ഏകദേശം 30 ഓളം കവുങ്ങിലെ അടക്കയും, റബർ തോട്ടത്തിലെ പിണ്ടിപ്പാലും മോഷണം പോയതായി അറിയുന്നത്. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ മോക്ഷണം നടന്നിരുന്നു. കർഷകർ കോടഞ്ചേരി പോലീസിൽ പരാതി നൽകി. പോലീസ് കേസ് അന്വേഷിച്ചു വരുന്നു.

നിലവിൽ മൂത്തു നിൽക്കുന്ന അടയ്ക്ക കുലകൾ പറിക്കാതെ അതിനു മുകളിൽ പാക്ക് പരുവത്തിലുള്ള അടയ്ക്കാക്കൂലകളാണ് മോഷ്ടാക്കൾ പറിച്ചു കടത്തിയിട്ടുള്ളത്. മോഷ്ടാക്കളെ ഉടൻ കണ്ടെത്തണം എന്നാണ് കർഷകരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button